KeralaLatest NewsNews

മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ഇടപാട് , കുഞ്ഞാലിക്കുട്ടി സംശയ നിഴലിലെന്ന് കെ.ടി.ജലീല്‍

മലപ്പുറം: മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും കള്ളപ്പണ ആരോപണവുമായി മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി.ജലീല്‍ . എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1,021 കോടിയുടെ ദേശദ്രോഹ കള്ളപ്പണ ബിനാമി ഇടപാടുകള്‍ സഹകരണ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയതായി മുന്‍ മന്ത്രി കെടി ജലീല്‍ പറയുന്നു. ഇതിന്റെ മുഖ്യസൂത്രധാരന്‍ പി.കെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം സെക്രട്ടറിയുമായ ഹരികുമാറും ആണെന്നാണ് ജലീലിന്റെ ആരോപണം.

Read Also : സ്വകാര്യ ഏജന്‍സികളുടെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് കണ്ടെത്തിയത് ലൈസന്‍സ് ഇല്ലാത്ത 18 തോക്കുകള്‍

‘എആര്‍ നഗര്‍ സഹകരണബാങ്കില്‍ 50,00 ത്തില്‍ പരം അംഗങ്ങളും 80,000 പരം അക്കൗണ്ടുകളുമാണ് ഉള്ളത്. 257 കസ്റ്റമര്‍ ഐഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതി പണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന് നടത്തിയിരിക്കുന്നത്’ – കെ.ടി ജലീല്‍ പറഞ്ഞു.

‘ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ ബിനാമിയായ വി.കെ ഹരികുമാര്‍ കൃത്രിമമായി സൃഷ്ടിച്ചിട്ടുളളതാണ് 862 വ്യാജ അക്കൗണ്ടുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകള്‍ നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നൂറ് പേജുകളാണ് റിപ്പോര്‍ട്ടിലുള്ളത്’ – കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button