![](/wp-content/uploads/2021/09/whatsapp_image_2021-09-02_at_1.48.15_pm_800x420.jpeg)
കൊച്ചി: കുഞ്ഞാലിക്കുട്ടിയെ പിന്തുടർന്ന് കെ ടി ജലീൽ ഇ ഡി ഓഫീസിൽ. മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ സുപ്രധാന തെളിവുകൾ കൈമാറാനാണ് കെ ടി ജലീൽ എത്തിയതെന്നാണ് റിപ്പോർട്ട്. ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.
Also Read:പഞ്ചശിർ പിടിച്ചെടുക്കാൻ സാധിക്കാതെ താലിബാൻ : ഇന്ന് കൊല്ലപ്പെട്ടത് 13 താലിബാൻ ഭീകരർ
മലപ്പുറത്ത് പ്രവർത്തിക്കുന്ന എ ആര്‍ നഗര്‍ ബാങ്കിലെ കളളപ്പണ നിക്ഷേപത്തില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ പേരിലുളള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങള്‍ കെ ടി ജലീൽ പുറത്തു വിട്ടിരുന്നു. കേസിൽ കൂടുതൽ തെളിവുകള്‍ സമര്‍പ്പിക്കാനാണ് ജലീല്‍ എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ എത്തിയതെന്നാണ് റിപ്പോർട്ട്.
സഹകരണ ബാങ്കിൽ മുഴുവൻ കുഞ്ഞാലിക്കുട്ടിയുടെ ശിങ്കിടികൾ ആണെന്നും, എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്നും കെ ടി ജലീല്‍ ആരോപിച്ചിരുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നും . ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു. ഈ വാദത്തിലും എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തി വരികയാണ്.
Post Your Comments