![panakkad hyderali shihab thangal](/wp-content/uploads/2018/12/panakkad-hyderali-shihab-thangal.jpg)
മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി.ുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത് മുസ്ലീം ലീഗ് ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കുഞ്ഞാലിക്കുട്ടിയോട് സംസാരിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പരിഗണിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യസഭയില്‍ ബില്ല് പാസാകിലെന്നാണ് പ്രതീക്ഷയെന്നും അങ്ങനെയെങ്കില്‍ ആക്ഷേപങ്ങള്‍ അവസാനിക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു
അതേസമയം വോട്ടെടുപ്പ് സമയത്ത് കുഞ്ഞാലിക്കുട്ടി വിദേശത്ത് കല്ല്യാണത്തിനു പോയി എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനാണ് പോയതെന്നും വിവാഹത്തില്‍ പങ്കെടുക്കാനല്ലന്നുമാണ് കുഞ്ഞാലിക്കുട്ടി വിശദീകരണം. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കില്‍ സഭയില്‍ എത്തുമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments