
കയ്പമംഗലം: വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം. കയ്പമംഗലം എടത്തിരുത്തി അയ്യന്‍പടിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറോടിച്ചിരുന്ന കൂളിമുട്ടം സ്വദേശി കിള്ളിക്കുളങ്ങര വീട്ടില്‍ വിനീത് (25) ആണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലോടെ പെരിഞ്ഞനത്തുനിന്ന് തൃശൂരിലേക്കു പോവുകയായിരുന്ന അയ്യപ്പ ബസാണ് കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഗുരുതര പരിക്കേറ്റ വിനീതിനേയും കൂടെയുണ്ടായിരുന്ന എടത്തിരുത്തി കുന്പളപറന്പ് സ്വദേശികളായ പ്രജിത്ത് (29), അജല്‍ (15) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിനീതിനെ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ബസ് യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments