ദുബായ്: റാസല്‍ ഖൈമയില്‍ റെസ്ക്യൂ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് പേര് മരിച്ചു. മൂന്ന് രക്ഷാപ്രവര്‍ത്തകരും ഒരു രോഗിയുമാണ് മരിച്ചത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ മൂന്ന് പേരും യുഎഇ സ്വദേശികളാണ്.
യുഎഇ സമയം വൈകുന്നേരം ആറരയോടെയാണ് നാഷണല്‍ ആംബുലന്‍സിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് മലയിടുക്കില്‍ തകര്‍ന്ന് വീണ് തകരുകയായിരുന്നു. മലനിരയില്‍ സ്ഥാപിച്ച സിപ് ലൈന്‍ കേബളില്‍ തട്ടിയാണ് അപകടം ഉണ്ടായത്.
Post Your Comments