KeralaLatest News

വനിതാ മതില്‍: ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനെതിരെ കോടതി അലക്ഷ്യ ഹര്‍ജി

കൊച്ചി: വനിതാ മതില്‍ വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി സുരേഷിനെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജി. വനിതാ മതിലില്‍ 18 വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപിക്കുന്നതിനെ വിലക്കിയ ഹൈക്കോടതി ഡിവിധന്‍ ബഞ്ച് ഉത്തരവിനെ വിമര്‍ശിച്ചതിനെതിരെയാണ് ഹര്‍ജി. എറണാകുളം സ്വദേശി ചന്ദ്രമോഹനാണ് ക്രിമിനല്‍ കോടതി അലക്ഷ്യത്തിനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

നേരത്തേ 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും അവകാശങ്ങളുടെ ലംഘനമാണെന്നും പി സുരേഷ് പറഞ്ഞിരുന്നു. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കുട്ടികള്‍ക്കും കിട്ടണം. അതിനാല്‍ ഈ വിധി തിരുത്തപ്പെടണം. അന്താരാഷ്ട്ര ഉടമ്പടിയില്‍ 12 ആര്‍ട്ടിക്കിള്‍ പ്രകാരം കുട്ടികള്‍ക്ക് സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button