ഗാങ്ടോക്ക് : മഞ്ഞു വീഴ്ച്ചയില്‍ അകപ്പെട്ടു പോയ 2500 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയായ ഈസ്റ്റ് സിക്കിം ജില്ലയിലെ പതിനേഴാം മൈലിലാണ് ഗതാഗതം മുടങ്ങിയത്.
നാഥുലാചുരം, ഝോംഗോനദി എന്നിവിടങ്ങളില്‍ നിന്ന് മടങ്ങുന്ന വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. സൈന്യം തക്കസമയത്ത് ഇടപെട്ട് ഇവരെ അപകടത്തില്‍ നിന്നും രക്ഷിച്ചു. യാത്രികര്‍ക്കായി പ്രത്യേക സുരക്ഷാ കേമ്പും സൈന്യം തുറന്നിട്ടുണ്ട്.
Post Your Comments