ജംഷദ്പൂര്‍: ഒമ്പതു വയസുകാരന് ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു.ഝാര്‍ഖണ്ഡിലെ സിങ്കബും ജില്ലയിലെ ബാങ്ക്ബെരയില് ഈ മാസം 13നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി ന്ല്കിയതിനെ തുടര്‍ന്ന് ഒമ്പതു വയസുകാരന് ഇപ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കസ്റ്റഡിയിലാണ്.
പീഡന വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടിക്കെതിരെ ഇവര്‍ പാരതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കസ്റ്റഡിയില്‍ വിട്ടതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ റാണി അറിയിച്ചു. കൂടാതെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അലേക് രാജനാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭോപ്പാലിലെ ഒരു സ്വകാര്യ സ്കൂളില്‍ എട്ടു വയസ്സുകാരിയെ സഹപാഠി ബലാല്‍സംഗത്തിന് ഇരയാക്കിരുന്നു.
Post Your Comments