KeralaLatest News

പിരിച്ചുവിട്ട 500 കണ്ടക്ടര്‍മാര്‍ക്ക് കരാര്‍ നിയമനം നല്‍കിയേക്കും

തിരുവനന്തപുരം :ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പിരിച്ചു വിട്ട 4070 താത്ക്കാലിക കണ്ടക്ടര്‍മാരില്‍ 500 പേരെയെങ്കിലും തിരിച്ചെടുത്തേക്കും. സര്‍വ്വീസ് മുന്‍ഗണനാക്രമം അനുസരിച്ച് പട്ടിക തയ്യാറാക്കി കരാര്‍ നിയമനം നല്‍കാനാണ് നീക്കം.

ഇതിനായി ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് എത്തിക്കുക എന്ന നിബന്ധന തത്കാലം ഒഴിവാക്കും. കണ്ടക്ടര്‍മാരില്ലാത്തത് കാരണം ബസ് മുടങ്ങുന്നത് ഒഴിവാക്കാനെന്ന പേരിലാണ് താത്ക്കാലികക്കാരെ തിരിച്ചെടുക്കുക.

ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമനം നല്‍കിയ 4050 കണ്ടക്ടര്‍മാരില്‍ 1338 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. നാലു പേര്‍ ജോലി ഉപേക്ഷിച്ചു. 2712 പേര്‍ കൂടി ജോലിക്കെത്തിയാല്‍ താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button