KeralaLatest NewsIndia

നിർബന്ധിത പണപ്പിരിവിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനം

കോഴിക്കോട്: വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയതിന്റെ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെമീര്‍ നളന്ദയ്ക്കു നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കയ്യേറ്റമുണ്ടായത്. ഷെമീറിനെ കയ്യേറ്റം ചെയ്തത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വനിതാ മതിലിന് ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയതിനാണ് ഷെമീറിനെ അക്രമിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.ഉള്യേരിക്കടുത്ത നൊച്ചാട്ടിലെ മൂന്ന് പേരുടെ പെന്‍ഷന്‍ തുകയില്‍ നിന്നായിരുന്നു വനിതാ മതിലിന് പണപ്പിരിവ് നടത്തിയത്. ഇയാളെ അത്തോളി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button