വനിതാമതിലിന് ആവേശം പകരാന്‍ ഇനി പാട്ടിന്റെ അകമ്പടി. കരിവള്ളൂര്‍ മുരളി രചിച്ച് രാഹുല്‍ ബി അശോകന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സുധ സാബുവും, രതീഷ് നാരായണനുമാണ്. ഇടതുപക്ഷ ജനാധിപത്യ വനിതാമുന്നണിയുടെ നേതൃത്വത്തിലാണ് ഉയരുകയാണിതാ പുതിയൊരു പെണ്‍മതില്‍ എന്നു തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്. വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വനിതാ കൂട്ടായ്മകള്‍ സംഘടിപ്പിച്ച പരിപാടികളും നാടിന്റെ യശസ്സ് വാനോളമുയര്‍ത്താന്‍ സഹായിച്ച മദര്‍തെരേസ, കല്‍പനാ ചൗള, പി.വി സിന്ധു തുടങ്ങിയ ധീര വനിതകളെയും കോര്‍ത്തിണക്കിയാണ് ഗാനത്തിന് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ശീര്‍ഷക ഗാനം പ്രകാശനം ചെയ്തത്. കവി പ്രഭാവര്‍മയുടെ വരികള്‍ക്ക് സരിതാ റാം ഈണം നല്‍കി മാത്യു ഇട്ടി ചിട്ടപ്പെടുത്തിയ ഉയരുയരുയരോ ഉണരുണരുണരോ എന്നു തുടങ്ങുന്ന ഗാനം നേരത്തേ പുറത്തിറങ്ങിയിരുന്നു. സ്ത്രീ മുന്നേറ്റവും നവോത്ഥാന പരമ്പര്യവും വിളിച്ചോതിക്കൊണ്ടുള്ള ഈ ഗാനത്തിനും വീഡിയോയ്ക്കും വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനും ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗനീതിക്കും വേണ്ടിയാണ് ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
https://youtu.be/JPi-POm1ku0
Post Your Comments