കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും വളരെ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പറഞ്ഞു. ചക്കരോത്തകുളം സ്റ്റേഷനറി വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസ് ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാകുന്നതിന് ജീവനക്കാരുടെ സംഘടനകള്‍ നല്ല പങ്കാണ് വഹിക്കുന്നത്. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഫയലില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.. അതിനാവശ്യമായ ഭൗതിക സാചര്യവരും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കും.
ഭൂരിപക്ഷം ജീവനക്കാരുടെയും പ്രവര്‍ത്തനം മെച്ചപ്പെട്ടതാണ്. എന്നാല്‍ അപൂര്‍വ്വ ചില ജീവനക്കാരെങ്കിലും മുട്ടാപോക്ക് കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഒറ്റപ്പെട്ടതാണെങ്കിലും ഇത് നിസാരമായി കാണാനാകില്ലെന്നും മുഖ്യമന്ത്രിവ്യക്തമാക്കി. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം സുതാര്യമായി ലഭിക്കുന്നതിനാണ് ഇ ഫയലിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. ഫയല്‍ കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കുന്നതിന് ഇതോടൊപ്പം തന്നെ ബയോമെട്രിക് അറ്റന്റന്‍സ് സംവിധാനവും വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് പിണറായി വിജയന് പറഞ്ഞു. മഹാപ്രളയകാലത്ത് സര്‍ക്കാര്‍ സര്‍വ്വീസ് മേഖല അത്യന്തം ഉണര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇങ്ങനെ സന്ദര്‍ഭത്തിനനുസരിച്ച് ഉണര്‍ന്ന് ഉയര്‍ന്നുളള പ്രവര്‍ത്തനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു.
Post Your Comments