തിരുവനന്തപുരം: വനിതാമതിലില്‍ ടെക്കികളെയും പങ്കെടുപ്പിക്കുവാനുള്ള നിർദേശവുമായി തിരുവനന്തപുരം കളക്ടര്‍ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് കത്ത് നല്കി. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരെ വനിതാ മതിലില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറയുകയുണ്ടായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സാധാരണക്കാരെയോ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ നിയമ നടപടിയുമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
Post Your Comments