KeralaLatest NewsNews

കയറ്റുമതി വരുമാനത്തിൽ കുതിപ്പ്: ടെക്‌നോപാർക്കിന് 11,630 കോടി രൂപയുടെ കയറ്റുമതി വരുമാനം

തിരുവനന്തപുരം: ഐ ടി കയറ്റുമതി വരുമാനത്തിൽ കുതിപ്പ് തുടർന്ന് ടെക്നോപാർക്ക്. 2022-23 സാമ്പത്തിക വർഷം 11,630 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് നേടിയത്. 2021-22 സാമ്പത്തിക വർഷം 9775 കോടി രൂപയുടെയും 2020-21 സാമ്പത്തിക വർഷം 8501 കോടി രൂപയുടെയും കയറ്റുമതി വരുമാനമാണ് ടെക്നോപാർക്കിന് ഉണ്ടായിരുന്നത്.

Read Also: സിറിയയിലെയും ഇറാഖിലെയും സൈനിക താവളങ്ങള്‍ 40 തിലധികം തവണ ആ്രകമിക്കപ്പെട്ടെന്ന് പെന്റഗണ്‍

മുൻവർഷത്തെക്കാൾ 1855 കോടി രൂപ അധികമാണ് ഈ വർഷത്തെ കയറ്റുമതി വരുമാനം. 19 ശതമാനമാണ് വർധന. സാമ്പത്തികനിലയിൽ കൃത്യമായ പുരോഗതി നിലനിർത്തുകയും ക്രയവിക്രയം സുഗമമായി നടത്തുകയും ചെയ്തതിന് ക്രിസിൽ (ക്രെഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ് ഗ്രേഡ് കഴിഞ്ഞ മൂന്നു വർഷമായി ടെക്നോപാർക്ക് നിലനിർത്തുന്നുണ്ട്.

നിലവിൽ 768.63 ഏക്കറിൽ 11.22 മില്യൺ ചതുരശ്രയടി സ്ഥലത്തായി 486 കമ്പനികളാണ് പ്രവർത്തിക്കുന്നത്. 72,000 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 46 കമ്പനികൾ ടെക്നോപാർക്കിൽ പുതിയ ഐടി/ഐടിഇഎസ് ഓഫീസ് ആരംഭിച്ചു.

കേരളത്തിലെ ഐടി പാർക്കുകളുടെ വളർച്ച ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഫലമാണ് ഈ നേട്ടങ്ങൾ. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ടെക്നോപാർക്ക് നേരിട്ടു നടത്തുന്ന വികസന പ്രവർത്തനങ്ങളും കോ ഡെവലപ്പർമാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും ഐടി മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നുണ്ട്.

Read Also: പോലീസ് ഉദ്യോഗസ്ഥരുടെ കരുതൽ: രാജശേഖരന് തിരികെ കിട്ടിയത് കൈവിട്ടുപോയ ജീവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button