തിരുവനന്തപുരം: ലോക്ക്ഡൗണിൽ വർക്ക് ഫ്രം ഹോമിൽ പോയവർ വണ്ടികളും കൂടി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ടെക്നോപാർക്ക്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരുടെ സുരക്ഷയെക്കരുതി വർക്ഫ്രം ഹോം പ്രഖ്യാപിച്ചപ്പോൾ ടെക്‌നോപാർക്ക് ക്യാമ്പസിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക്ഡൗണിൽ ഒരു മാസത്തേക്ക് പ്രഖ്യാപിച്ച വർക്ക് ഫ്രം ഹോം മിക്ക കമ്പനികളും കഴിഞ്ഞ ഒന്നര വർഷമായി തുടരുകയാണ്.
സ്വന്തം നാടുകളിലേക്ക് പോയ ഉദ്യോഗസ്ഥരിൽ ചിലർ സ്വന്തം വാഹനങ്ങൾ ടെക്‌നോപാർക്ക് ക്യാമ്പസിൽ പാർക്ക് ചെയ്തിട്ടാണ് പോയത്. മാസങ്ങളോളം മഴയും വെയിലുമേറ്റ് ഇത്തരം വാഹനങ്ങൾ തുരുമ്പു പിടിച്ചും ഉപയോഗശൂന്യമായും നശിക്കുന്നുവെന്ന് ടെക്നോപാർക്ക് അധികൃതർ പറയുന്നു. ഇതോടൊപ്പം വാഹനങ്ങൾ സുരക്ഷാ പ്രശ്നമായി മാറിയിരിക്കുന്നുവെന്നും അതിനാൽ വാഹനങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്നുമാണ് ജീവനക്കാരോട് ടെക്‌നോപാർക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments