കോവിഡ് പ്രതിസന്ധിയിലും തളരാതെ സംസ്ഥാനത്തെ ഐടി പാർക്കുകൾ. കോവിഡ് കാലയളവിൽ കയറ്റുമതിയിൽ വൻ വളർച്ച നേടാൻ ഐടി പാർക്കുകൾക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിലെ കയറ്റുമതി വരുമാനമാണ് കുതിച്ചുയർന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെ വരുമാനം യഥാക്രമം 8,501 കോടി, 6,310 കോടി, 26.16 കോടി എന്നിങ്ങനെയാണ്.
2019-20 കാലയളവിൽ 7,890 കോടിയായിരുന്നു ടെക്നോപാർക്കിന്റെ വരുമാനം. എന്നാൽ, 2020-21 കാലയളവിൽ 7.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ, ടെക്നോപാർക്കിലെ കമ്പനികളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 2019-20 ൽ 5,200 കോടിയുടെ വരുമാനമാണ് ഇൻഫോപാർക്കിന് നേടാൻ സാധിച്ചത്. 2020-21 കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനം വർദ്ധനവോടെ കയറ്റുമതി വരുമാനം 6,310 കോടിയായി.
Also Read: കേരള ടൂറിസത്തിന് മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി മുതൽക്കൂട്ടാവും: മുഖ്യമന്ത്രി
സൈബർ പാർക്കിന് 2020-21 കാലയളവിൽ 26.16 കോടിയുടെ വരുമാനവും 2021-22 കാലയളവിൽ 55.70 കോടിയുടെ വരുമാനവും നേടാൻ സാധിച്ചിട്ടുണ്ട്.
Post Your Comments