Kerala

ശിവഗിരി തീർത്ഥാടനത്തിന് നാളെ തുടക്കം

എൺപത്തിയാറാമത് ശിവഗിരി തീർത്ഥാടനത്തിന് നാളെ തുടക്കമാവും. രാവിലെ പത്തിന് ഗവർണർ പി. സദാശിവം തീർത്ഥാടന പരിപാടികൾ ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി എ. കെ. ബാലൻ, എം. പിമാരായ കെ. സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, പ്രൊഫ. റിച്ചാർഡ് ഹേ, വി. ജോയി എം. എൽ. എ എന്നിവർ പങ്കെടുക്കും. ശിവഗിരി തീർത്ഥാടന എവർറോളിംഗ് വോളി കപ്പ് വിജയികൾക്ക് സമ്മാനിക്കും. ശിവഗിരി ടിവിയുടെ ലോഗോ പ്രകാശനവും നടക്കും.

ഉച്ചയ്ക്ക് 12.30ന് ഗുരു വിഭാവനം ചെയ്യുന്ന സമ്പൂർണ മാനവികതയിൽ ചർച്ച നടക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് നടക്കുന്ന സാഹിത്യ സമ്മേളനം ഡോ. ശശിതരൂർ എം. പി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. വി. മോഹൻകുമാർ, ഡോ. ജോർജ് ഓണക്കൂർ, ബാലചന്ദ്രൻ വടക്കേടത്ത്, പി. കെ. പാറക്കടവ്, പോൾ മണലിൽ, മങ്ങാട് ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.30ന് ആദ്ധ്യാത്മിക സമ്മേളനം നടക്കും.
പതിനായിരം തീർത്ഥാടകർക്കുള്ള ഇരിപ്പിടം പുതിയ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് തീർത്ഥാടനം നടത്തുന്നത്. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ മുൻനിർത്തിയാണ് തീർത്ഥാടന പരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് തീർത്ഥാടനം സമാപിക്കും.

shortlink

Post Your Comments


Back to top button