KeralaLatest NewsIndia

വനിതാ മതിലിനെതിരെ ശിവഗിരി മഠം, ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘവും പിന്മാറി

യോഗത്തില്‍ സംഘടനയുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് കേന്ദ്ര പ്രസിഡന്റ് പി. ഗോപിനാഥനും ജനറല്‍ സെക്രട്ടറി ടി.ആര്‍. ഹരിനാരായണനും പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരം; സംഘപരിവാറിനെതിരെ വിവിധ സാമുദായിക സംഘടനകളെ അണിനിരത്തി വനിതാ മതില്‍ നിര്‍മിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമത്തിന് കൂടുതല്‍ തിരിച്ചടി. എതിർപ്പുമായി ശിവഗിരി മഠം രംഗത്തെത്തി. ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപന ദിവസം സംഘടിപ്പിക്കുന്ന വനിതാ മതില്‍ തീര്‍ഥാടനം അലങ്കോലമാക്കുമെന്ന് ശിവഗിരി മഠം വ്യക്തമാക്കി.

ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന ദിവസമായ ജനുവരി ഒന്നിൽ നിന്നും വനിതാമതിലിന്റെ തീയതി മാറ്റണമെന്ന് ശിവഗിരി ധര്‍മസംഘം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദയും ആവശ്യപ്പെട്ടു. ഇത് സർക്കാരിന്റെയും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും എൽ ഡി എഫ് തീയതി മാറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ വനിതാ മതിലില്‍നിന്ന് ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘവും പിന്മാറി. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമുദായിക സംഘടനാ യോഗത്തില്‍ ശ്രീപുഷ്പക ബ്രാഹ്മണ സേവാ സംഘവും പങ്കെടുത്തിരുന്നു. എന്നാല്‍ ആ യോഗത്തില്‍ സംഘടനയുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് കേന്ദ്ര പ്രസിഡന്റ് പി. ഗോപിനാഥനും ജനറല്‍ സെക്രട്ടറി ടി.ആര്‍. ഹരിനാരായണനും പ്രസ്താവനയില്‍ പറഞ്ഞു.

കേരള ധീവര മഹാസഭ, സാമൂഹ്യ സമത്വ മുന്നണി, കേരള ബ്രാഹ്മണസഭ തുടങ്ങിയ സാമുദായിക സംഘടനകളും കഴിഞ്ഞ ദിവസം വനിതാ മതില്‍ നീക്കത്തില്‍ നിന്ന് പിന്മാറിയിരുന്നു. മന്ത്രി ജി. സുധാകരന്റെ ബ്രാഹ്മണരെ അധിക്ഷേപിച്ചുകൊണ്ടുള്ള നിലപാടിനോട് സംഘടന ശക്തമായി പ്രതിഷേധിക്കുന്നതായും ഗോപിനാഥനും ഹരിനാരായണനും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button