Latest NewsIndia

സെല്‍ഫി വഴിയും രോഗം വരാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

ഇന്നത്തെ കാലത്ത് സെല്‍ഫിയെടുക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ സന്തോഷത്തോടെ എടുത്ത് കൂട്ടുന്ന സെല്‍ഫികള്‍ നാളെ വേദനയ്ക്ക് കാരണമാകും എന്നാണ് കാലിഫൊര്‍ണിയയിലുള്ള ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. സെല്‍ഫി എടുക്കുന്നത് മൂലം ഉണ്ടാകുന്ന സെല്‍ഫി റിസ്റ്റ് എന്ന രോഗം വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. കാര്‍പെല്‍ ടണല്‍ സിന്‍ഡ്രത്തിന്റെ മറ്റൊരു വകഭേദമാണ് സെല്‍ഫി റിസ്റ്റ്. കൈപ്പത്തി വളച്ചാലും ഫോണ്‍ അമിതനേരം കയ്യില്‍ വച്ചിരുന്നാലും കടുത്ത വേദന ഉണ്ടാകുന്നതാണ് സെല്‍ഫി റിസ്റ്റിന്റെ രോഗ ലക്ഷണങ്ങള്‍.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി നിരവധി പേരില്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഐറിഷ് മെഡിക്കല്‍ ജേണലില്‍ പറയുന്നു. ഇതുകൂടാതെ സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പെട്ട് മരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. 2011-2017 കാലയളവില്‍ ലോകത്താകമാനം 259 പേര്‍ ഇത്തരത്തില്‍ മരിച്ചെന്ന് 2018ല്‍ ഡല്‍ഹിയിലെ എയിംസ് നടത്തിയ പഠനത്തില്‍ പറയുന്നു. ഇന്ത്യ,അമേരിക്ക.റഷ്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. സെല്‍ഫി മരണങ്ങള്‍ ഉയര്‍ന്നു വരുന്ന പ്രശ്നമായി കാണണമെന്നും വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ഈ പഠനത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button