തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക്. ബാങ്ക് മാനേജരടക്കം അഞ്ച് പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ഭാഗം തെളിവെടുപ്പ് പൂര്‍ത്തിയായതായി സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ജഡ്ജി ജെ.നാസര്‍ പ്രതികളെ ചോദ്യം ചെയ്തത്. പ്രതി ഭാഗം സാക്ഷികളോ രേഖകളോ ഉണ്ടെങ്കില്‍ ഡിസംബര്‍ 31 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെ (എസ്.ബി.എച്ച്) തിരുവനന്തപുരം മുന്‍ ബ്രാഞ്ച് മാനേജര്‍ ചെന്നൈ സ്വദേശി കെ.വിജയ ലക്ഷ്മി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തമ്പനൂര്‍ സ്വദേശി എച്ച്.കൃഷ്ണമൂര്‍ത്തി, ‘സ്വര്‍ഗ്ഗം ഭൂമിയില്‍ ‘ എന്ന വ്യാജ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറി തൃശ്ശിനാപ്പള്ളി സ്വദേശി എസ്.പത്മനാഭന്‍ ,ചെന്നൈ ജാഫര്‍ഖാന്‍ പെറ്റ് സ്വദേശി മഹേഷ് എന്ന എസ്.രാമ സുബ്രമണ്യന്‍, കിള്ളിപ്പാലം പ്രേം നഗര്‍ നിവാസി എന്‍.ഗണേശന്‍ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.
2005-06 കലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജരേഖകള്‍ ഉപയോഗിച്ച് ലോണ്‍ തരപ്പെടുത്തുകയും അക്കൗണ്ടില്‍ തിരിമറി നടത്തി 80 ലക്ഷം രൂപയുടെ നഷ്ടം ബാങ്കിന് സംഭവിപ്പിച്ചുവെന്നുമാണ് കേസ്. 2008 ഫെബ്രുവരി 15 നാണ് അന്വേഷണം പൂര്‍ത്തിയാക്കി തിരുവനന്തപുരം സിബിഐ യൂണിറ്റ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Post Your Comments