തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി
സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹസമരം 19 ദിലസം പിന്നിട്ടു.
കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, ഭാര്യക്ക് ജോലി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിജിയുടെ സമരം. ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സത്യാഗ്രഹ പന്തലില്‍ ദുഖമണി അടിച്ച് പ്രതിഷേധിക്കും.
19 ാം ദിവസത്തെ സത്യാഗ്രഹം കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിക്ക് താത്പര്യമുള്ളവര്‍ക്കും പലര്‍ക്കും സാമ്പത്തിക സഹായം ചെയ്തു നല്കിയ പിണറായി സര്‍ക്കാര്‍ വിജിക്കെതിരെ കണ്ണടയ്ക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് ആരോപിച്ചു.
Post Your Comments