KeralaLatest NewsNews

വൈദ്യുതി മന്ത്രി എംഎം മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി

ശസ്ത്രക്രിയയെ തുടര്‍ന്ന് മന്ത്രിക്ക് കുറച്ചുനാള്‍ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്

ഇടുക്കി: തലച്ചോറിനും തലയോട്ടിക്കുമിടയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈദ്യുതി മന്ത്രി എംഎം മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു ശസ്‌ത്രക്രിയ. മന്ത്രിയുടെ ശസ്ത്രക്രിയ വിജയകരമാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മണിയെ ന്യൂറോ സര്‍ജറി ഐസിയുവിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും തുടര്‍ പരിശോധനയ്ക്കുവേണ്ടിയാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു,

ശസ്ത്രക്രിയയെ തുടര്‍ന്ന് മന്ത്രിക്ക് കുറച്ചുനാള്‍ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇടുക്കി ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മന്ത്രി എംഎം മണിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button