KeralaLatest News

തീരസംരക്ഷണസേന വലയുന്നു; അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തനം വഴിമുട്ടി

തിരുവനന്തപുരം: മഴക്കെടുതി, പ്രകൃതിക്ഷോഭം എന്നിവയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി രൂപീകരിച്ച തീരസംരക്ഷണസേനയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തനം വഴിമുട്ടി നിൽക്കുന്നു.

ഒരു ദുരന്തം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ട സേനയുടെ കയ്യില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലായെനാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. ലൈഫ് ജാക്കറ്റും, ബോട്ടുമില്ലാതയാണ് നിലവില്‍ സേനയുടെ പ്രവര്‍ത്തനം. ഓഖിയിലും പ്രളയത്തിലും കേരളം നടുങ്ങിയപ്പോള്‍ കൈത്താങ്ങ് നല്‍കിയ മത്സ്യതൊഴിലാളികളെയും തീരസംരക്ഷണ സേനയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ 177 പേര്‍ ഈയിടെയാണ് സേനയുടെ ഭാഗമായത്.

കാലവര്‍ഷത്തെ തുടര്‍ന്ന് കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വെറുതെ ഇരിക്കുകയാണ് ഇവര്‍. സേനയെ വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് മത്സ്യതൊഴിലാളി സംഘടന.

shortlink

Related Articles

Post Your Comments

Related Articles


Back to top button