തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് നടത്താനിരുന്ന കോവിഡ് വാക്‌സിനേഷൻ മാറ്റിവെച്ചു. ജില്ലാ കളക്ടർമാറാണ് ഇക്കാര്യം അറിയിച്ചത്.
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വാക്‌സിനേഷൻ മാറ്റിവെച്ചത്.
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ശക്തമാകുമെന്നും നാളെയോടെ അതിതീവ്രമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ ന്യൂനമർദ്ദം ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിൻറെ സഞ്ചാരപഥം കേരള തീരത്തോട് ചേർന്നായതിനാൽ, കടൽപ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Post Your Comments