Latest NewsKerala

ട്രെയിനിൽ മദ്യപിച്ചു ബഹളമുണ്ടാക്കി; യുവാവിന് റെയിൽവേ കോടതി ശിക്ഷ വിധിച്ചു

തിരുവനന്തപുരം: ട്രെയിനിൽ മദ്യപിച്ചു ബഹളമുണ്ടാക്കുകയും, സഹയാത്രികർക്കു ശല്യമുണ്ടാക്കുകയും ചെയ്ത മാർത്താണ്ഡം സ്വദേശിക്ക് ഒരാഴ്ച തടവുശിക്ഷ. തിക്കുറിച്ചി ആശാരിക്കുടി വിളവീട് ധർമരാജനെയാണു (48) റെയിൽവേ കോടതി ശിക്ഷിച്ചത്. ഈ മാസം 7ന് നാഗർകോവിൽ – കൊല്ലം മെമു ട്രെയിനിലാണു സംഭവം.

യാത്രക്കാരുടെ പരാതിയെ തുടർന്ന് ആർ പി എഫ് ഇയാളെ അറസ്റ്റ് ചെയ്ത് 8ന് സ്വന്തം ജാമ്യത്തിൽ വിട്ടു. ഇന്നലെ കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടു. ഇന്നലെ ഹാജരായപ്പോൾ കോടതി 900 രൂപ പിഴ അടയ്ക്കാൻ വിധിച്ചുവെങ്കിലും ഇത് അടയ്ക്കാത്തതിനെ തുടർന്നാണ് 7 ദിവസത്തെ ജയിൽശിക്ഷ.
തുടർന്നു പ്രതിയെ പൂജപ്പുര ജില്ലാ ജയിലിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button