Latest NewsKerala

ആരാധന അവകാശം :ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളുടെ സമവായ ചര്‍ച്ച നടന്നു

കൊച്ചി:  പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളുടെ സമവായ ചര്‍ച്ച കൊച്ചിയില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ മധ്യസ്ഥതയില്‍ നടന്നു.

യാക്കോബായ സഭയില്‍ നിന്നും ജോസഫ് മാര്‍ ഗ്രിഗോറിയസ് ( കൊച്ചി ഭദ്രാസനം), കുര്യാക്കോസ് മാര്‍ തിയോഫിലോസ്, കോര്‍ എപ്പിസ്‌കോപ്പ സ്ലീബ പോള്‍ വട്ടവെലില്‍ എന്നിവര്‍ പങ്കെടുത്തു. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്ന് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ചര്‍ച്ചയ്ക്കെത്തി.

ചര്‍ച്ചയില്‍ പ്രതീക്ഷ വെക്കുന്നു എന്നാണ് യാക്കോബായ വിഭാഗം വ്യക്തമാക്കിയത്. സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം തേടുമെന്ന് ഓര്‍ത്തഡോക്സ് സഭ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് സമവായ ചര്‍ച്ച സന്നദ്ധരാക്കണമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button