മസ്‌കറ്റ്: ഒരു വര്‍ഷത്തിനിടെ സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചത് 64,386 സ്വദേശികള്‍ക്ക്. 4,125 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നിയമനം ലഭിച്ചതായും മാനവവിഭവ ശേഷി മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ രജിസ്റ്ററും പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സ്വദേശിവത്കരണം കര്‍ശനമാക്കുന്നതിന്റെ സൂചന നല്‍കി വിവിധ മന്ത്രാലയങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് 100-ല്‍ പരം മേഖലകളില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്ക് താഴിടാനും മന്ത്രാലയങ്ങള്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കമ്പനികളില്‍ ജീവനക്കാരെ ആവശ്യം വരുമ്പോള്‍ സ്വദേശികള്‍ക്ക് പരിഗണന നല്‍കണം. ഒഴിവുവരുന്ന തസ്തികയിലേക്ക് സ്വദേശികളെ കണ്ടെത്തുന്നതിനുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കണം. ഇവയ്ക്ക് ശേഷം മാത്രമാണ് ആവശ്യമെങ്കില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കുക.
25,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 25,000 സ്വദേശികള്‍ക്ക് നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും മജ്‌ലിസ് ശൂറ സ്വദേശിവത്കരണത്തിന് പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Post Your Comments