കൊച്ചി: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാത്തതു വിവാധമായതോടെ പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് റെയിൽവേ സോണുകൾ. ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരിൽ ട്രെയിനോടിക്കാൻ ദക്ഷിണ റെയിവേ മറ്റു സോണുകളിലേക്ക് അനുമതി നിഷേധിച്ചതാണ് യാത്ര ദുരിതത്തിലാക്കിയത്. ട്രെയിനോടിക്കാൻ അനുമതി തേടിയില്ലെന്ന നിലപാടിലാണ് ദക്ഷിണ റെയിൽവേ. എന്നാൽ മധ്യറെയിൽവെ പുണെയിൽ നിന്ന് കേരളത്തിലോട്ട് അനുമതി ലഭിക്കാതായതോടെ മംഗളൂരു വരെ സർവീസ് നടത്തുകയാണ്. സംഭവം വിവാദമായതോടെ അവധി കഴിഞ്ഞുള്ള മടക്കയാത്രയ്ക്കെങ്കിലും ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ് ദക്ഷിണ റെയിൽവേ.
Post Your Comments