തിരുവനന്തപുരം : പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ നിലപാടറിയാനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ജനുവരി ആദ്യ വാരത്തോട് കൂടി കേരളത്തിലെത്തും.
പാര്‍ട്ടി പുന:സംഘടനയും ചര്‍ച്ചയാകും. ജില്ലകളില്‍ നേരിട്ടെത്തി പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ജനുവരി രണ്ട് മുതല്‍ കാസര്‍കോട് നിന്നാണ് മുകുള്‍ വാസനിക് തന്റെ സന്ദര്‍ശനത്തിന് തുടക്കം കുറിക്കുക. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലായി ഓരോ ജില്ലകളിലുമെത്തും. ജനുവരി അവസാന വാരം രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തും
Post Your Comments