Latest NewsIndia

ബിജെപിയുടെ നേതൃത്വത്തില്‍ ഇനിയൊരു സര്‍ക്കാര്‍ വന്നാല്‍ ഭരണഘടന കീറിമുറിക്കപ്പെടും : പി എ മുഹമ്മദ് റിയാസ്

ചെന്നൈ : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസ്. ശിവഗംഗയില്‍ ആരംഭിച്ച ഡിവൈഐഎഫ് തമിഴ്‌നാട് പതിനാറാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഭരണഘടന വധഭീഷണി നേരിടുകയാണ്.ഇത്തവണ രാജ്യത്ത് നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പ്, ഒരു തിരഞ്ഞെടുപ്പ് എന്നതിലുപരി രാജ്യം തന്നെ നിലനില്‍ക്കണോ എന്ന ചോദ്യമുയര്‍ത്തുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടന തകര്‍ക്കപ്പെട്ടാല്‍ ഇന്ത്യ തന്നെ ഇല്ലാതാവും. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇനിയൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭരണഘടന കീറി മുറിക്കപ്പെടും.

സ്വാതന്ത്ര്യവും സമത്വവും സാമൂഹിക നീതിയും ഇല്ലാതാകും.വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ ഭരണഘടന നിലനില്‍ക്കണം. ഇന്ത്യയെയും ഇന്ത്യന്‍ ഭരണഘടനയെയും സംരക്ഷികുകയെന്ന വലിയ ഉത്തരവാദിത്വമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത് എന്നും റിയാസ് കൂട്ടി ചേര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button