ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനിലൂടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍ക്ക് ഈ വര്‍ഷം ലഭിച്ചത് 141 കേസുകളെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്. 141 കേസുകളില്‍ 45 കേസുകളില്‍ തീര്‍പ്പായതായി രാജ്യസഭയില്‍
നല്‍കിയ വിവരങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 21 പരാതികള്‍ വന്ന ധനകാര്യ മന്ത്രാലയമാണ് ലൈംഗിതാതിക്രമ പട്ടികയില്‍ മുന്നില്‍. 16 കേസുകളുമായി പ്രതിരോധ മന്ത്രാലയവും വാര്‍ത്താവിനിമയ മന്ത്രാലയവും തൊട്ടടുത്തായുണ്ട്. റെയില്‍വേയില്‍ നിന്നും 14 പരാതികളും, വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തില്‍ നിന്ന് 12 പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഏറ്റവും കൂടുതല്‍ പരാതികള്‍ വന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 33 പരാതികളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.വനിതാ-ശിശു ക്ഷേമ മന്ത്രി വീരേന്ദ്ര കുമാറാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ സഭക്ക് മുന്നില്‍ ബോധിപ്പിച്ചത്.
Post Your Comments