CricketLatest NewsSports

താരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധോണി

ചെന്നൈ : താരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി. ചില പ്രത്യേക ഫോര്‍മാറ്റില്‍ മാത്രം കളിക്കാനുള്ള തീരുമാനത്തില്‍ താരങ്ങളെ വിമര്‍ശിക്കാനാകില്ല. അഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രയോജനകരമാണ് എന്നതില്‍ തകര്‍ക്കമില്ലെങ്കിലും ടി20 ക്രിക്കറ്റില്‍ ഇത് നിര്‍ണായകമാണെന്ന് പറയാനാകില്ലെന്നും താരങ്ങളുടെ വ്യക്തിപരമായ മുന്‍ഗണനകളെ വിമര്‍ശിക്കാന്‍ പാടില്ലെന്നും ധോണി പ്രതികരിച്ചു.

നിലവിലെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തില്‍ സംതൃപ്തനാണ്. പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടെസ്റ്റ് മത്സരങ്ങള്‍ ജയിപ്പിക്കുന്നു,എല്ലാ മത്സരത്തിലും 20 വിക്കറ്റും വീഴ്‌ത്തുന്നു. എല്ലാ ടെസ്റ്റുകളും ജയിക്കാന്‍ കെല്‍പുണ്ടെന്ന് നാം കാട്ടുകയാണെന്നും ലോകകപ്പ് മുന്‍പിലുള്ളതിനാല്‍ ബൗളര്‍മാരെ പരിക്ക് പറ്റാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ധോണി പറഞ്ഞു.

രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് ശിഖര്‍ ധവാനും യുസ്‌വേന്ദ്ര ചഹാലും അടക്കമുള്ള താരങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് അമ്പാട്ടി റായുഡു വിരമിക്കുകയും ചെയ്തു. കൂടാതെ ഫിറ്റ്‌നസ് നിലനിര്‍ത്താനും ഫോം വീണ്ടെടുക്കാനും ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കണമെന്ന ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ അഭിപ്രായത്തെ കൂടി എം എസ് ധോണി പരോക്ഷമായി വിമര്‍ശിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button