അഗര്‍ത്തല: ഗ്രാമങ്ങളില്‍ തീയും പുകയും വമിക്കുന്ന ദ്രാവകം ഒഴുകുന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നു. തുടര്‍ച്ചയായി ഭൂകമ്ബങ്ങളുണ്ടാകുന്ന ബംഗ്ലാദേശിലെ ചിറ്റഗോംഗുമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ത്രിപുരയിലെ ജലീഫാ ഗ്രാമത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. വിഷയം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ത്രിപുരയില്‍ സമാന സംഭവം ശ്രദ്ധയില്‍ പെടുന്നത്. ജലീഫാ ഗ്രാമത്തിലുണ്ടായിരുന്ന ഇലക്‌ട്രിക് പോസ്‌റ്റിന് താഴെ നിന്നുമാണ് തീയും പുകയും വമിക്കുന്ന ദ്രാവകം പ്രവഹിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
ഇക്കാര്യം ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഏരെ നേരം പരിശ്രമിച്ചതിന് ശേഷമാണ് തീയണയ്‌ക്കാന്‍ സാധിച്ചത്. വിദഗ്‌ദ്ധ സംഘമെത്തി സ്ഥലം പരിശോധിച്ചു. സ്ഥലത്ത് നിന്നും സാമ്ബിളുകള്‍ ശേഖരിച്ചെങ്കിലും വ്യക്തമായ വിശദീകരണം നല്‍കാന്‍ സംഘത്തിന് സാധിച്ചില്ല. അതേസമയം, പ്രദേശത്ത് ലാവ വമിക്കാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
Post Your Comments