Kerala

ഉന്നതവിദ്യാഭ്യാസ വകുപ്പ് അദാലത്തിൽ മന്ത്രി കെ.ടി. ജലീൽ പങ്കെടുക്കും

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സർവകലാശാലയുടെ പരിധിയിൽ വരുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സ്ഥാപനങ്ങളുടെയും വിവിധ വിഷയങ്ങൾ സംബന്ധിച്ച് കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പരിഹാരമാകാതെ കിടക്കുന്ന ഫയലുകളിൽ അദാലത്ത് നടത്തുന്നു. ജനുവരി മൂന്നിന് രാവിലെ പത്തിന് കൊല്ലം എസ്.എൻ വനിതാകോളേജിൽ നടത്തുന്ന അദാലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ പങ്കെടുക്കും. അദാലത്തിലേക്ക് അപേക്ഷ നൽകിയിട്ടുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button