Latest NewsInternational

ഉറങ്ങിക്കിടന്ന ഹിന്ദു കുടുംബത്തിന്റെ വീട് തീയിട്ടു : ന്യൂനപക്ഷങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങൾക്ക് അറുതിയില്ല

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മൂന്നാമത്തെ വിദ്വേഷ കുറ്റകൃത്യമാണിത്.

ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിന്റെ വീടിനു നേരെ വീണ്ടും ആക്രമണം. പുലര്‍ച്ചെ കുടുംബാംഗങ്ങള്‍ ഉറങ്ങികിടക്കുന്നതിനിടെ വീടിന് ചിലര്‍ തീയിടുകയായിരുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മൂന്നാമത്തെ വിദ്വേഷ കുറ്റകൃത്യമാണിത്. ഡിസംബര്‍ 30നാണ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്.

സദര്‍ ഉപാസില മേഖലയില്‍ മധ്യോ ഝാര്‍ഗരണ്‍ ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. 52 വയസുള്ള ജാത്രു ബര്‍മ്മന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടക്കുന്ന സമയത്ത് വീട്ടിലുള്ള എല്ലാവരും ഉറക്കത്തിലായിരുന്നു. വീടിനു തൊട്ടടുത്തുള്ള വൈക്കോല്‍ സൂക്ഷിച്ച മുറികള്‍ക്കാണ് തീകൊടുത്തത്.

തീയാളിപ്പടരുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്നതുകൊണ്ടാണ് അപകടം ഒഴിവായത്. വീട്ടുകാര്‍ ഉടനെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് തീയണച്ചു. വീട്ടുകാരെ പേടിപ്പെടുത്താനായാണ് അക്രമികള്‍ വൈക്കോലിന് തീയിട്ടതെന്നാണ് റുഹിയ പൊലീസ് ഓഫീസിന്റെ ചുമതലയുള്ള പ്രോദിപ് കുമാര്‍ റോയ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button