ചിറ്റഗോംഗ്: ബംഗ്ലാദേശില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി എയര്‍ വൈസ് മാര്‍ഷല്‍ മുഹമ്മദ് മഫിദൂര് റഹ്മാൻ അറിയിച്ചു. ഇയാള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസിനയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും മുഹമ്മദ് മഹിദൂര് റഹ്മാൻ പറഞ്ഞു.
ബംഗ്ലാദേശിന്റെ തുറമുഖ നഗരമായ ചിറ്റഗോംഗില്‍നിന്നും ധാക്ക വഴി ദുബായിലേക്കുപോകാനുള്ള ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ഞായറാഴ്ച വൈകുന്നേരം റാഞ്ചാൻ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് വിമാനം ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. 142 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതേസമയം റാഞ്ചല്‍ ശ്രമത്തിനിടെ ഒരു വിമാനകമ്പനി ജീവനക്കാരന് വെടിയേറ്റുവെന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്തു വന്നിരുന്നു.
Post Your Comments