ധാക്ക: കുലൗരയിലെ ബാരാംചാലില്‍ ട്രെയിന്‍ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ 4 യാത്രികര്‍ മരിച്ചു. 65ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.50 ഓടെയായിരുന്നു അപകടം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 18 പേരുടെ നില അതീവ ഗുരുതരമാണ്. മൗള്‍വി ബസാര്‍ ആശുപത്രിയിലും സില്‍ഹെറ്റ് എംഎജി ഉസ്മാനി മെഡിക്കല്‍ കോളേജിലുമായാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.
അഞ്ചോളം ബോഗികളാണ് പാളം തെറ്റി അപകടത്തില്‍ പെട്ടത്. ഇവയില്‍ നാലെണ്ണവും പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. അപകടത്തില്‍ പെടാത്ത എന്‍ജിനോടു ചേര്‍ന്നുള്ള ബാക്കി ബോഗികള്‍ പാലത്തില്‍ നിന്നും പുലര്‍ച്ച നാലോട് കൂടി മാറ്റം ചെയ്തു. അപകടം നടന്നയുടനെ പോലീസ്, ആര്‍എബി, ബിജിബി, ഫയര്‍ സര്‍വീസ്, എന്നിവ രംക്ഷാപ്രവര്‍ത്തനമാരംഭിച്ചത് അപകടത്തിന്റെ തീവ്രത കുറച്ചതായി മൗല്‍വിബസാര്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാജലാല്‍ പറഞ്ഞു. അപകടത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാറ്റി ഉപബന്‍ എക്‌സ്പ്രസിന്റെ ബോഗികളാണ് പാളം തെറ്റി അപകടത്തില്‍ പെട്ടത്.
Post Your Comments