KeralaLatest News

റോഡ് നിര്‍മാണത്തിനായി കനാല്‍ അടച്ചു; പ്രതിഷേധവുമായി കര്‍ഷകര്‍

മാന്നാര്‍: കര്‍ഷകരെ ദുരിതത്തിലാഴ്ത്തി മാന്നാര്‍-വള്ളക്കളി-വീയപുരം റോഡ് നിര്‍മ്മാണത്തിനായി പാവുക്കര കൊടകേരില്‍ പുത്തന്‍ പറമ്പിലെ കാച്ചിന പാടാരത്തില്‍ ഭാഗത്താണ് കനാല്‍ അടച്ച് വെള്ളമൊഴുക്ക് തടഞ്ഞത്. താമരവേലിപ്പടിക്ക് വടക്കുള്ള പമ്പാനദിയുടെ തീരത്തു മോട്ടോര്‍ സ്ഥാപിച്ചു മൈനര്‍ ഇറിഗേഷന്റെ ചെറിയ കനാല്‍ വഴി ഇടപ്പുഞ്ച പടിഞ്ഞാറ്, കിഴക്ക് പാടശേഖരങ്ങളിലേക്ക് വര്‍ഷങ്ങളായി വെള്ളമെത്തിച്ചിരുന്ന കനാല്‍ ഭാഗം കെട്ടിയടച്ചത് കാരണം പാടത്തേക്ക് പമ്പയില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും എത്തുന്നില്ല. കഴിഞ്ഞ വര്‍ഷം മാന്നാര്‍ പഞ്ചായത്തിന്റെ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനല്‍ നവീകരണത്തിന് പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരിക്കെയാണ് ഇപ്പോഴത്തെ നടപടി. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പിലാക്കുന്ന കാര്യം സംശയമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടാറിങ് നടത്തിയിരിക്കുന്നതിനാല്‍ റോഡ് പൊളിക്കുന്നതും ശ്രമകരമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button