ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലായ വിദേശി ക്രിസ്റ്റിയന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ പേരു പറഞ്ഞെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ഡല്‍ഹി പട്യാല കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഏതു സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കിയില്ല. അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നതാണ് മിഷേലിനെതിരായ കേസ്.
Post Your Comments