പുതുവത്സരത്തോട് അനുബന്ധിച്ചു ബംഗലൂരുവില്‍ ലഹരി ഉപയോഗിക്കുന്ന പാര്‍ട്ടികള്‍ നടത്തുവാന്‍ അനുവദിക്കുകയില്ലെന്ന് ബജ്രംഗിദള്‍. ഇത്തരം പാര്‍ട്ടികള്‍ ഹൈന്ദവവിരുദ്ധവും ഭാരതീയ ആദര്‍ശങ്ങള്‍ക്ക് എതിരുമാണെന്നാണ് നേതാക്കള്‍ പറയുന്നത്. സ്ത്രീകളും പുരുഷന്മാരും ബാറുകളില്‍ പോകുന്നതില്‍ നിന്ന് സ്വയം നിയന്ത്രിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു .അപകടങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും ഒഴിവാക്കാന്‍ പബ്ബുകളും ഹൂക്ക ബാറുകളും അടയ്ക്കാനും ബജ്രംഗിദള്‍ നിര്ദേശിക്കുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ബംഗലൂരു പോലീസ് പ്രതികരിച്ചു.
പൊതുജനങ്ങളുടെ അവകാശങ്ങളില്‍ ഇടപെടുവാന്‍ ബജ്രംഗിദലിനു അധികാരമില്ലെന്ന് പോലീസ് കമ്മീഷണര്‍ പ്രസതാവനയില്‍ പറഞ്ഞു. ദളിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് നഗരത്തില്‍ ഉയര്‍ന്നത്. സദാചാര പൊലീസിങ് ഇന്ത്യ പോലൊരു രാജ്യത്തിന് അനുയോജ്യമല്ല എന്നാണ് പൊതുവേ ഉയരുന്ന വിമര്‍ശനം. തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതിന് പകരം പോലീസിനോടൊപ്പം പ്രവര്‍ത്തിക്കുകയാണ് ദള്‍ ചെയ്യേണ്ടതെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആളുകള്‍ എന്താണ് ചെയേണ്ടത് എന്ന് നിര്‍ദേശിക്കുന്നതിന് പകരം തങ്ങളുടെ ആശയങ്ങളെക്കുറിച്ച് ജനങ്ങല്‍ക്ക് അവബോധം നല്‍കുകയാണ് ബജ് രംഗ് ദള്‍ ചെയ്യേണ്ടതെന്നും നഗരവാസികള്‍ ചൂണ്ടിക്കാട്ടി.
Post Your Comments