കുവൈറ്റ്: വിദേശികള്‍ക്കായി ബാച്ചിലര്‍ സിറ്റികള്‍ തുടങ്ങുന്നതിന് പദ്ധതികളുമായി കുവൈറ്റ്. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ നിക്ഷേപം സ്വീകരിച്ചുള്ള പങ്കാളിത്തത്തോടെ ആറു ബാച്ചിലര്‍ സിറ്റികള്‍ തുടങ്ങാനാണ് പദ്ധതി. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധന ഉള്‍പ്പെടെ പരിഗണിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ക്ക് കൂടുതല്‍ പാര്‍പ്പിടകേന്ദ്രങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments