നോയിഡ: യുവതിയെ ഭര്‍ത്താവിന്റെ മാതാവ് സ്ത്രീധന തര്‍ക്കത്തിനൊടുവില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. മുപ്പത് വയസുകാരിയായ ചഞ്ചലിനേയാണ് ഭര്‍ത്തൃമാതാവ് രാജേശ്വരി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. പൊള്ളലേറ്റ യുവതിയെ ഗുതുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തില്‍ ചഞ്ചലിന്റെ സഹോദരന് യശ്പാല്‍ ശര്‍മ്മ പരാതി നല്കി . ബിസിനസ് തുടങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് പല ആവൃത്തിയായി മാനസികമായും ശാരീരികമായും ട ചഞ്ചലിനെ രാജേശ്വരി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതേ പ്രശ്നത്തിനിടയിലാണ് യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments