Latest NewsInternational

വീണ്ടും അഗ്‌നിപര്‍വത സ്ഫോടനം; കര്‍ശന ജാഗ്രതാ നിര്‍ദേശം

ജക്കാര്‍ത്ത: ഇന്തോനേഷ്യയി വീണ്ടും അഗ്‌നിപര്‍വത സ്ഫോടനം. അനക് ക്രാക്കത്തുവ അഗ്‌നിപര്‍വത്തിലാണ് വീണ്ടും സ്ഫോടനമുണ്ടായത്. ജാവ, സുമാത്ര ദീപുകള്‍ക്കിടയിലെ സുണ്ട കടലിടുക്കിലാണ് അഗ്‌നിപവര്‍തം സ്ഥിതി ചെയ്യുന്നത്. ഒരാഴ്ചയായി പര്‍വ്വതം സജീവമാണ്. ഇന്നലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് വലിയതോതില്‍ ചാരം പുറന്തള്ളപ്പെട്ടിരുന്നു. ഇതിനാല്‍ ഇതിനു സമീപമുള്ള വിമാനറൂട്ടുകളില്‍ വ്യോമഗതാഗതം വിലക്കി. 25ഓളം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ശനിയാഴ്ച രാത്രി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ 430 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലാണ് സുനാമി അടിച്ചത്. 150 പേരെ കാണാതായിട്ടുമുണ്ട്. ഭവനങ്ങളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 16,000 പേര്‍ അഭയകേന്ദ്രങ്ങളിലായി

shortlink

Related Articles

Post Your Comments

Related Articles


Back to top button