Latest NewsUAE

വര്‍ഷങ്ങള്‍ക്ക് ശേഷം ഡമാസ്‌ക്കസില്‍ എംബസി തുറക്കാനൊരുങ്ങി അബുദാബി

ഡമസ്‌ക്കസ്: സിറിയ-യുഎഇ ബന്ധത്തിലെ ഭിന്നത മായുന്നു. 2011 അടച്ച എംബസി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറക്കാനൊരുങ്ങുന്നു അബുദാബി. സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസ്സദിനെതിരെ യുദ്ധം നടത്തുന്ന വിമത പക്ഷത്തിന് സഹായങ്ങള്‍ ചെയ്ത് നല്‍കിയിരുന്നത് യുഎഇ ആയിരുന്നു. സുഡാനീസ് പ്രസിഡന്റും സിറിയന്‍ പ്രസിഡന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് എംബസി തുറക്കാന്‍ തീരുമാനമായത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സിറിയയില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കെത്തുന്ന ആദ്യ രാഷ്ട്ര നേതാവാണ് സുഡാനീസ് പ്രസിഡണ്ട്. ഡാമസ്‌ക്കസിലെ യുഎഇ ഹൈകമ്മീഷണറുടെ ഔദ്യോഗിക വസതി പുതുക്കിപ്പണിഞ്ഞപ്പോഴേ എംബസി തുറക്കുന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. സിറിയയില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ കര്‍ശനമായി പ്രതിഷേധിച്ച രാജ്യങ്ങളാണ് യുഎഇയും സുഡാനീസും. യുഎഇ യെ കൂടാതെ ഈജിപ്തും അടുത്തിടെ സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചിരുന്നു. മാത്രമല്ല സിറിയയെ അറബ് ലീഗില്‍ ഉള്‍പ്പെടുത്തണം എന്നും ഈജിപ്ത് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button