ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വ്യത്യസ്ത പ്രതിഷേധവുമായി ടിഡിപി എം.പി നരമല്ലി ശിവപ്രസാദ്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് വേഷപ്രച്ഛന്നനായി അദ്ദേഹം പ്രതിഷേധിക്കുന്നത്.
കൃഷ്ണനെയും സ്ത്രീയെയും ഇദ്ദേഹം വേഷമിട്ടു വന്നിട്ടുണ്ട്. ഇത്തവണ പരമശിവന്റെ വേഷം സ്വീകരിച്ചാണ് ശിവപ്രസാദ് പാര്‍ലമെന്റില്‍ എത്തിയത്.
മുന്‍പ് സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലും നാരദ മുനിയായും മറ്റു വേഷങ്ങള്‍ സ്വീകരിച്ചും ഇദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നു.
ആന്ധ്ര പ്രാദേശിന് പ്രത്യേക പദവി നൽകുന്ന വിഷയത്തെ ചൊല്ലിയാണ് ബിജെപിയും ടി ഡി പിയും തമ്മിൽ ഇടഞ്ഞതും എൻ ഡി എ യിൽ നിന്ന് ടി ഡി പി പുറത്തു വന്നതും.
Post Your Comments