Latest NewsInternational

ബ്രഡിന് വില കൂട്ടി ; പ്രക്ഷോഭത്തിൽ മരിച്ചത് 19 പേര്‍

ഖര്‍ട്ടോം: ബ്രഡിന്റെ വില കൂട്ടിയതിൽ നടന്ന പ്രതിഷേധത്തിൽ 19 പേര്‍ മരിച്ചു. 400 ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.സുഡാനിലാണ് സംഭവം. സുഡാന്‍ വാര്‍ത്താവിനിമയ മന്ത്രി ബുഷാര ആരോയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

രാജ്യത്ത് തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ അസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ബ്രഡിന്‍റെ വില വര്‍ധന ഉണ്ടായത്. സുഡാനികളുടെ പ്രധാന ഭക്ഷണമായ ബ്രഡിന്‍റെ വില വര്‍ധിക്കുന്നതിനെതിരെ ഈ മാസം 19നാണ് പ്രതിഷേധം ആരംഭിച്ചത്. ഒരാഴ്ചയ്ക്കിടെ ബ്രഡിന്‍റെ വില ഒരു സുഡാനി പൗണ്ടായിരുന്നതാണ് മൂന്നായി വര്‍ധിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലേക്കാണ് ബ്രഡിന്‍റെ വില കുതിച്ചുയര്‍ന്നത്. പ്രക്ഷോഭകാരികള്‍ പോര്‍ട് സുഡാന്‍ നഗരവും റെഡ് സി സംസ്ഥാനത്തിന്‍റെ തലസ്ഥാനവും നേരത്തെ തകര്‍ത്തിരുന്നു. ഗോതമ്പ് ഇറക്കുമതി സര്‍ക്കാര്‍ നിര്‍ത്തിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പ്രക്ഷോഭകാരികളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button