Latest NewsNewsIndia

അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനായി 45 കോടി: പ്രതിഷേധം ശക്തം

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനായി ഡൽഹി സർക്കാർ 45 കോടി രൂപ ചെലവഴിച്ചതിനെതിരെ വ്യാപക പ്രതിഷേധം. കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽ ഡിയോർ പോളിഷ്, വിയറ്റ്നാം മാർബിൾ, വിലകൂടിയ കർട്ടനുകൾ, ഉയർന്ന നിലവാരമുള്ള പരവതാനികൾ തുടങ്ങി അതിവിശിഷ്ടമായ വസ്തുക്കൾ ഉൾപ്പെടെ 45 കോടി രൂപ ചെലവഴിച്ച് കെജ്രിവാൾ വസതി മോടികൂട്ടിയതായി ബിജെപി ആരോപിച്ചു.

രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ സത്യസന്ധതയും ലാളിത്യവും പ്രോത്സാഹിപ്പിക്കുമെന്ന വാഗ്ദാനം കെജ്‌രിവാൾ പാലിച്ചില്ലെന്ന് ബിജെപി വക്താവ് സംബിത് പത്ര വ്യക്തമാക്കി. ഔദ്യോഗിക വസതിയിൽ വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തതിന് രാജാക്കന്മാർ പോലും കെജ്‌രിവാളിനെ വണങ്ങുമെന്ന് പറഞ്ഞ സംബിത് പത്ര, കെജ്‌രിവാളിനെ ‘മഹാരാജ്’ എന്ന് വിളിച്ച് പരിഹസിച്ചു.

എന്നാൽ, ഡൽഹി മുഖ്യമന്ത്രിയുടെ വസതി 80 വർഷം മുമ്പ് നിർമ്മിച്ചതാണെന്നും ഓഡിറ്റിന് ശേഷം പൊതുമരാമത്ത് വകുപ്പ് നവീകരണത്തിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും എഎപി എംപി സഞ്ജയ് സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു. ‘ഫക്കീർ’ ആണെന്ന് സ്വയം അവകാശപ്പെടുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി വസതിക്കായി 500 കോടി ചെലവഴിച്ചതായും സഞ്ജയ് സിംഗ് ആരോപിച്ചു.

ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ കോമഡി റിയാലിറ്റി ഷോ താരം അറസ്റ്റിൽ

‘കോവിഡ് മഹാമാരിയുടെ കാലത്ത് പ്രധാനമന്ത്രി മോദി 8,400 കോടി രൂപയ്ക്ക് തനിക്കായി വിമാനം വാങ്ങി. നമ്മുടെ പ്രധാനമന്ത്രി ഒരു ദിവസം തന്നെ പല നിറത്തിലുള്ള വസ്ത്രങ്ങളും മാറ്റുന്നു. അദേഹം ഷഹെൻഷാ-ഇ-ആലത്തെപ്പോലെയാണ് ജീവിക്കുന്നത്. അദാനി കുംഭകോണം, 2019 ലെ പുൽവാമ ഭീകരാക്രമണത്തിലെ ഇന്റലിജൻസ് വീഴ്ച എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്,’ സഞ്ജയ് സിംഗ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button