ലക്നൗ: സംസാരശേഷിയില്ലാത്തതിനെ തുടർന്ന് നാവിൽ ശസ്ത്രക്രിയക്കെത്തിയ രണ്ടര വയസുകാരന് സുന്നത്ത് നടത്തി ഡോക്ടർ. ഉത്തര്‍പ്രദേശിലെ ബറേലിയിൽ നടന്ന സംഭവത്തിൽ ഡോ. എം ഖാന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ജാവേദ് ഖാനെതിരെ കുട്ടിയുടെ പിതാവ് ഹരിമോഹന് യാദവ് ബരാദാരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
സഞ്ജയ് നഗർ നിവാസിയായ ഹരിമോഹന്‍ യാദവിന്റെ രണ്ടര വയസുള്ള മകന്‍ സാമ്രാട്ടിന് സംസാരിക്കാന്‍ കഴിയില്ല. മകന്റെ നാവില്‍ ഓപ്പറേഷന്‍ നടത്തിയാല്‍ സംസാര ശേഷി തിരിച്ചു കിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഹരിമോഹന്‍ യാദവ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. തുടർന്ന്, ഓപ്പറേഷനായി പ്രവേശിപ്പിക്കുകയായിരുന്നു.
ഇതുവരെ ബാങ്കുകളിലേക്ക് തിരിച്ചെത്തിയത് 70 ശതമാനം 2000 രൂപ നോട്ടുകൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടുകാര്‍ കുട്ടിയെ കണ്ടപ്പോള്‍ നാവില്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും പകരം, ഡോക്ടര്‍ കുട്ടിയെ സുന്നത്ത് നടത്തിയതായും കണ്ടെത്തി. വിവരമറിഞ്ഞ് വീട്ടുകാരും നിരവധി ഹിന്ദു സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി.
ആരോപണവിധേയനായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഡോക്ടര്‍മാര്‍ ഇതെല്ലാം ബോധപൂര്‍വം ചെയ്തതാണെന്നും തന്റെ കുട്ടിയെ ഹിന്ദുവില്‍ നിന്ന് മുസ്ലീം ആക്കിയെന്നും കുട്ടിയുടെ പിതാവ് ഹരിമോഹന് യാദവ് ആരോപിച്ചു. വിട്ടുവീഴ്ച ചെയ്യാന്‍ ആശുപത്രി അധികൃതര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അതിന് താന്‍ തയാറല്ലെന്നും ഹരിമോഹന്‍ യാദവ് കൂട്ടിച്ചേർത്തു.
എന്നാൽ, ആശുപത്രിയിൽ ജോലി ചെയ്യുന്ന ആയ കുട്ടിയുടെ അയല്‍വാസിയാണെന്നും കുട്ടിയ്ക്ക് മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് അവർ പറഞ്ഞതനുസരിച്ചാണ് താന്‍ ശസ്ത്രക്രിയ നടത്തിയതെന്നുമാണ് സംഭവത്തില്‍ ഡോക്ടര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്പി രാഹുല്‍ ഭാട്ടി അറിയിച്ചു.
Post Your Comments