Latest NewsIndia

മേഘാലയ ഖനി അപകടം: വെള്ളം വറ്റിക്കാന്‍ പമ്പുകളുമായി കിര്‍ലോസ്‌കര്‍ കമ്പനി

ജലനിരപ്പ് കുറയാത്തതാണ് കാരണം ശനിയാഴ്ച പമ്പിങ് നിര്‍ത്തി വച്ചിരുന്നു

ഷില്ലോങ്: മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഉദ്യമത്തില്‍ സഹായവാഗ്ദാനവുമായി പമ്പ് നിര്‍മാണ കമ്പനിയായ കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ്. ശേഷിയേറിയ പമ്പുകള്‍ ഉപയോഗിച്ച് ഖനിയിലെ വെള്ളം വറ്റിക്കാം എന്നാണ് കമ്പനി പറയുന്നത്. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ രണ്ട് സംഘങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന, കോള്‍ ഇന്ത്യ സംഘങ്ങളും ഇന്നെത്തും. ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്തതാണ് കാരണം ശനിയാഴ്ച പമ്പിങ് നിര്‍ത്തി വച്ചിരുന്നു.

കിര്‍ലോസ്‌കര്‍ കമ്പനി ഉന്നതരുമായി താന്‍ സംസാരിച്ചെന്നും കേരളത്തിലെ പ്രളയത്തിനുപയോഗിച്ച പമ്പുകള്‍ ഖനിയില്‍ ഉപയോഗിക്കാമെന്നു നിര്‍ദേശം നല്‍കിയതായും ശശി തരൂര്‍ എംപി. ട്വീറ്റ് ചെയ്തു. ഇത് സര്‍ക്കാര്‍ നേരത്തേ ചെയ്യേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഖനിയില്‍ കുടുങ്ങിയവര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന സൂചന ശരിയല്ലെന്നും ഖനിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത് കെട്ടിക്കിടന്ന വെള്ളം ദുഷിച്ചതു കൊണ്ടാകാമെന്നും ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു.

അതേസമയം മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു വിന്‍സന്റ് പാല എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button