പത്തനംതിട്ട: വനിതാ മതിലില്‍ പതിനെട്ടു വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കെരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ബാലവകാശ കമ്മീഷന്റെ നിലപാട് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില് രാഷ്ട്രീയ പരിപാടിയാണെന്നും അതില്‍ കുട്ടികള്‍ക്കും പങ്കെടുക്കാമെന്നും കമ്മീഷന് പറയാന്‍ പാടില്ലായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ബാലവകാശ കമ്മീഷന് ചെയര്‍മാന്റെ രാഷ്ട്രീയം എല്ലാവര്ക്കും അറിയാവുന്നതാണെന്നും ആത്മാഭിമാനമുള്ള ആരും വനിതാ മതിലില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വനിതാ മതിലില്‍ പങ്കെടുക്കാന്‍ തയ്യാറാവത്തവര്ക്ക് വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്ക് വായ്പ നിഷേധിക്കുക, ട്രാന്‍സ്ഫര്‍ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളുടെ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അത്തരക്കാര്‍ക്ക് ഞങ്ങളെ സമീപിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
ഒരു രാഷ്ട്രീയ പരിപാടിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ട ആവശ്യമില്ല. അങ്ങനെ പോകാത്തവരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്താല്‍ പ്രതിപക്ഷം നേരിടുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments